പൊൻമുടിയിൽ കാട്ടാന ആക്രമണം; അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്നത്തെ പ്രധാന വാർത്തകൾ
പൊൻമുടിയിൽ കാട്ടാന ആക്രമണം; അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പൊൻമുടിയിൽ കാട്ടാന ആക്രമണം; അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം പൊൻമുടിയിൽ കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തിൽ നിന്ന് അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കല്ലാർ- മൊട്ടമൂട് റോഡിൽ വച്ച് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാന ആക്രമിച്ച മഹേഷും കുട്ടിയും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

കെഎസ്ആർടിസിയിൽ ബസ് ക്ഷാമം; സർക്കാരിന് കത്തയച്ച് സിഎംഡി

കെഎസ്ആർടിസിയിൽ ബസ് ക്ഷാമം. 1900 ബസുകൾ അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡി സർക്കാരിന് കത്തയച്ചു. ബസ് വാങ്ങാൻ 1400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ ജർമ്മൻ വികസന ബാങ്കായ (KfW) മുഖേന പണം കണ്ടെത്തുമെന്നും കത്തിൽ പറയുന്നു.

സിക്കിം അപകടം; അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

സിക്കിമിലെ തുരങ്ക അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. തുടർന്ന് റോഡ് മാർഗം മൃതദേഹം കോട്ടയം പാമ്പാടിയിലെ വീട്ടിലെത്തിച്ചു.

ഡൽഹിയിൽ ഇന്നും നിയന്ത്രണം; 18 മെട്രോ സ്റ്റേഷനുകൾ അടച്ചിടും

ഡൽഹിയിൽ ഇന്നും നിയന്ത്രണം. 18 മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ജന്തർ മന്തറിൽ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ്. ഇൻ്റർനെറ്റ് സംവിധാനം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല

News Malayalam 24x7
newsmalayalam.com