മൂവാറ്റുപുഴയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്ത്
മൂവാറ്റുപുഴ വാളകത്ത് സ്കൂൾ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂര മർദനം. മുഖത്തും തലയിലുമാണ് മർദനമേറ്റത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അഞ്ചംഗ സംഘം കൂട്ടം കൂടി മർദിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
ബേപ്പൂരിൽ വെളിച്ചെണ്ണ
മില്ലിൽ വൻ തീപിടുത്തം; കൊപ്ര ഡ്രയറിൽ നിന്ന് തീ പിടിച്ചതെന്ന് സംശയം
ബേപ്പൂർ വെസ്റ്റ് മഹിയിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടുത്തം. രേണുക വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്. കൊപ്ര ഡ്രയറിൽ നിന്ന് തീപ്പിടിച്ചതായാണ് സംശയം . നാല് കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.