ആറ്റിങ്ങലിൽ ടോറസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

ഇന്നത്തെ പ്രധാന വാർത്തകൾ
ആറ്റിങ്ങലിൽ ടോറസ്  ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

ആറ്റിങ്ങലിൽ ടോറസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

ആറ്റിങ്ങലിൽ ടോറസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഹോട്ടലും ലോറിയുടെ ക്യാബിനും കത്തി നശിച്ചു. ലോറി ഡ്രൈവറും ഹോട്ടൽ ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട സമയത്ത് അഞ്ചിലധികം ജീവനക്കാർ ഹോട്ടലിൽ ഉണ്ടായിരുന്നു. അമിത വേഗമാണ് അപകടകാരണം. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീയണച്ചു.

മണ്ണാർക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട് മണ്ണാർക്കാട് തെങ്കര മെഴുകുംപാറയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയോടെയാണ് കുടുങ്ങിയത്. മാസങ്ങളായി പ്രദേശത്ത് പുലി ശല്യം ഉണ്ടായിരുന്നു. പുലിയെ മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിൽ എത്തിച്ചു.

News Malayalam 24x7
newsmalayalam.com