
കൊച്ചിയിൽ 46 സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതിയടയ്ക്കാതെയും സാധുവായ പെർമിറ്റില്ലാതെയും സർവീസ് നടത്തൽ തുടങ്ങിയ നിയമ ലംഘനങ്ങളും ബസിൻ്റെ വാതിൽ തുറന്ന നിലയിൽ സർവീസ് നടത്തുക, മ്യൂസിക് സിസ്റ്റം ഉപയോഗിക്കുക, കണ്ടക്ടർ ലൈസൻസില്ലാതെയും പോലീസ് ക്ലിയറൻസില്ലാതെയും ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി. 46 ബസുകൾക്കെതിരെ നടപടിയെടുത്ത് 80,000 രൂപ പിഴയീടാക്കി. എറണാകുളം ആർടിഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ, പൂത്തോട്ട മേഖലകൾ കേന്ദ്രീകരിച്ച് 4 സ്‌ക്വാഡുകളായിട്ടായിരുന്നു പരിശോധന.