അയോധ്യ സംഭാവന കൊള്ള; അന്വേഷണം സിബിഐക്ക് വിടാന്‍ നീക്കം

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...
അയോധ്യ സംഭാവന കൊള്ള; അന്വേഷണം സിബിഐക്ക് വിടാന്‍ നീക്കം

ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: തായന്നൂരിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എണ്ണപ്പാറ സ്വദേശി വിശാല്‍ ബാബു, പറക്കളായി തോണിക്കല്ല് സ്വദേശി അഭിനവ് എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.

വൈറ്റില മേൽപ്പാലത്തിൽ അപകടം

വൈറ്റില ഫ്ലൈ ഓവറിന്റെ കൈവരിയിൽ ചരക്കു ലോറി ഇടിച്ചുകയറി അപകടം. ലോറിയിൽ ഉണ്ടായിരുന്നത് ഡ്രൈവറും സഹായിയും. പുലർച്ചെയാണ് അപകടം നടന്നത്. ആളപായമില്ല.

ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യും

ഭൂട്ടാൻ കാർ കടത്ത് കേസിൽ ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ദുൽഖറിന്റെ പേരിൽ കൂടുതൽ കാറുകൾ ഉണ്ടെന്ന് അന്വേഷണസംഘം. ഈ കാറുകൾ എവിടെയെന്ന് കണ്ടെത്താൻ ശ്രമം. ചെന്നൈയിൽ അടക്കം കസ്റ്റംസ് സംഘം പരിശോധന നടത്തിവരികയാണ്. നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രം. വാഹനങ്ങൾ നിയമാനുസൃതം വാങ്ങി എന്നും കള്ളക്കടത്താണെന് അറിയില്ല എന്നുമായിരുന്നു ദുൽഖറിന്റെ മൊഴി. എന്നാൽ അന്വേഷണ സംഘം ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ കാർ ഉടമകളെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യും.

അയോധ്യ സംഭാവന കൊള്ള

അയോധ്യ സംഭാവന കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നീക്കം. അന്വേഷണം കേന്ദ്ര എജന്‍സിക്ക് വിടണമെന്ന ആവശ്യം ആര്‍എസ്എസില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഡോളറും മറ്റ് വിദേശ കറന്‍സികളും കണ്ടെത്തിയത് എസ്‌ഐടിയെ ഞെട്ടിച്ചിട്ടുണ്ട്. രണ്ട് പ്രതികളുടെ അടുത്ത ബന്ധുക്കള്‍ നടത്തിയ വിദേശയാത്രയും എസ്‌ഐടിയും അന്വേഷിക്കുന്നു. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാക്കുമെന്നാണ് സൂചന.

ടിനി ടോമിനെ ചോദ്യം ചെയ്തേക്കും

അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കടവന്ത്ര പൊലീസ്. എഫ്ഐആർ രജിസ്റ്റർ ചെയ്തത് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം. വർഗീയ പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൻ തുടങ്ങിയ പരാതികൾ പരിശോധിക്കാൻ പൊലീസ്.

News Malayalam 24x7
newsmalayalam.com