
പതിനഞ്ചാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിന് നിയമസഭയിൽ സർക്കാർ പരിഹാരം പ്രഖ്യാപിച്ചേക്കും. സ്പോട്ട് ബുക്കിങ് നിലനിർത്തണമെന്ന മുന്നണിക്കുള്ളിലെ ആവശ്യം സർക്കാർ അംഗീകരിക്കാനാണ് സാധ്യത. സബ്മിഷനായി വിഷയം വരുമെന്നാണ് സൂചന.
ഉപതെരഞ്ഞെടുപ്പുകൾക്ക് മുൻപുള്ള അവസാന നിയമസഭാ സമ്മേളനമായതിനാൽ, സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയമാകും പ്രതിപക്ഷം അടിയന്തര പ്രമേയമായി കൊണ്ടുവരിക. എക്സോലോജിക്-CMRL പണമിടപാട് വിവാദവും ചോദ്യോത്തരവേളയിൽ പ്രതിപക്ഷം ഉന്നയിക്കും.
സംസ്ഥാനത്തെ റോഡുകളുടെ നിലവാര തകർച്ചയും, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങളും ശ്രദ്ധ ക്ഷണിക്കലായി വരും. കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ ഭേദഗതി ബില്ലടക്കം മൂന്ന് നിയമനിർമാണങ്ങളും ഇന്ന് സഭ പരിഗണിക്കുന്നുണ്ട്.