എംപോക്സിൽ ജാഗ്രത ശക്തമാക്കി കേരളം; വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനം; രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം

രോഗം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു
എംപോക്സിൽ ജാഗ്രത ശക്തമാക്കി കേരളം; വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനം; രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം
Published on

സംസ്ഥാനത്ത് എംപോക്സിൻ്റെ 'ക്ലേഡ് 1 ബി' വകഭേദം റിപ്പോർട്ട് ചെയ്തതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ജാഗ്രത ശക്തമാക്കി. വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും, രോഗം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

തിങ്കളാഴ്ചയാണ് വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമായ ക്ലേഡ് 1 ബി സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് എംപോക്സ് തീവ്രവ്യാപന ശേഷിയുള്ള ക്ലേഡ് 1 ബി സ്ഥിരീകരിക്കുന്നത്. ക്ലേഡ് 1 ബി വൈറസിൻ്റെ വ്യാപനം ശക്തമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.

പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പുതുക്കിയ മാർഗനിർദേശം ആരോഗ്യവകുപ്പ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ജില്ലകളിലും ഐസൊലേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com