രണ്ടാം ദിനം ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്കൂൾ കലോത്സവ വേദികളെ ഉണർത്തി നാടകവും ഒപ്പനയും

രാത്രി 8 മണിക്ക് പോയിൻ്റ് നില പരിശോധിക്കുമ്പോൾ കടുത്ത മത്സരത്തിൽ ഒരു പോയിൻ്റിൻ്റെ മാത്രം വ്യത്യാസത്തിൽ കണ്ണൂർ ജില്ല മുന്നിട്ടു നിൽക്കുകയാണ്
രണ്ടാം ദിനം ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്കൂൾ കലോത്സവ വേദികളെ ഉണർത്തി നാടകവും ഒപ്പനയും
Published on

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിനം ഇഞ്ചോടിഞ്ച് പോരാട്ടം. രാത്രി 9.30ന് പോയിൻ്റ് നില പരിശോധിക്കുമ്പോൾ കടുത്ത മത്സരത്തിൽ ഒരു പോയിൻ്റിൻ്റെ മാത്രം വ്യത്യാസത്തിൽ കണ്ണൂർ ജില്ല മുന്നിട്ടു നിൽക്കുകയാണ്. കണ്ണൂർ 424, തൃശൂർ 423, കോഴിക്കോട് 421, പാലക്കാട് 415, മലപ്പുറം 402 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനക്കാരുടെ സ്ഥാനം. രണ്ടാം സ്ഥാനത്തിനായി തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം മത്സരരംഗത്തുണ്ട്.

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സത്തിലെ രണ്ടാം ദിനമായ ഇന്ന് വേദി ഉണര്‍ത്തിയത് നാടകവും ഒപ്പനയും അടക്കം ജനപ്രിയ ഇനങ്ങളാണ്. തിരുവാതിരയും നാടകവും ഒപ്പനയുമടക്കം വിവിധ മത്സരങ്ങള്‍ ഇന്ന് നടന്നു. എല്ലാ മത്സര വേദികളും കാഴ്ചക്കാരാൽ സമ്പന്നമായിരുന്നു. കാണികൾ തടിച്ച് കൂടുന്ന നാടകവും ഒപ്പനയും വേദികളിൽ നിറഞ്ഞാടി.

പോയിന്റ് നിലയില്‍ ആദ്യ ദിനം മുതലുള്ള കണ്ണൂരിന്റെ ആധിപത്യം തുടരുകയാണ്. തൊട്ട് പിന്നാലെ തൃശൂരും കോഴിക്കോടും ഉണ്ട്. പാലക്കാടും ആലപ്പുഴയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com