
സംസ്ഥാന സ്കൂൾ കലോത്സവം ആവേശപ്പോരിൻ്റെ പാരമ്യത്തിലെത്തുകയാണ്. തലസ്ഥന നഗരിയെ ആവേശത്തിമിർപ്പിലാക്കുന്ന കലാമാമാങ്ക പോരാട്ടമാണ് ഈ ദിവസങ്ങളിൽ കണ്ടത്. സമാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ കിരീട പോരാട്ടത്തിൽ കണ്ണൂരാണ് മുന്നിൽ. തൊട്ടുപിന്നിൽ തൃശൂരും കോഴിക്കോടുമുണ്ട്. വേദിയിൽ ഇന്ന് ജനപ്രിയ ഇനങ്ങളായ നാടൻ പാട്ടും വട്ടപ്പാട്ടും കഥാപ്രസംഗവും അരങ്ങിലെത്തും. 24 വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
കൂടാതെ കലോത്സവ മത്സര വേദികളായി തെരഞ്ഞെടുത്ത സ്കൂളുകൾക്കും, മത്സരാർഥികൾ താമസിക്കനായി തെരഞ്ഞെടുത്ത സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. അത്യന്തം വാശിയേറിയ മത്സരങ്ങളാണ് ഓരോ വേദയിലും അരങ്ങേറുന്നത്. കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കാഴ്ചയാണ് തലസ്ഥാന നഗരിയിൽ പ്രതിഫലിക്കുന്നത്.