കലാപ്രതിഭകളുടെ സംഗമം ഇനി തലസ്ഥാനത്ത്; സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും

അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും എംഎൽഎമാരും നേരിട്ടെത്തി. കലോത്സവം തീരും വരെ എല്ലാ വേദികളിലും ഓടിയെത്തുമെന്ന് എംഎൽഎ മാരായ ആൻ്റണി രാജു വും പിസി വിഷ്ണുനാഥും പറഞ്ഞു.
കലാപ്രതിഭകളുടെ സംഗമം ഇനി തലസ്ഥാനത്ത്; സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും
Published on

63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം നിർവഹിക്കും.അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യസ മന്തി വി. ശിവൻകുട്ടിയും മറ്റ് ജനപ്രതിനിധികളും സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ എത്തി. തലസ്ഥാനത്തിന് ഇത്തവണ പതിന്മടങ്ങ് ആവേശം ആണെന്ന് മന്ത്രി വി ശിവൻകുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു.


നഗര ഹൃദയത്തിൽ പ്രൗഢഗംഭീര കാഴ്ചയൊരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം.14 ജില്ലകളിൽ നിന്നായി 15,000 ത്തോളം കലാപ്രതിഭകളാണ്  ഇത്തവണ  കലാമേളയ്ക്ക് തലസ്ഥാനത്തേക്ക് എത്തുന്നത്. ഇവർക്കായി 25 നദികളുടെ പേരിൽ 25 വേദികളാണ് ഉള്ളത്. ഏഴു വർഷത്തിനുശേഷം ഒരിക്കൽകൂടി കലാമാങ്കത്തിന്  തിരിതെളിയുമ്പോൾ അനന്തപുരിയുടെ മുക്കും മൂലയും ഒരുങ്ങി കഴിഞ്ഞു.  

അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും എംഎൽഎമാരും നേരിട്ടെത്തി. കലോത്സവം തീരും വരെ എല്ലാ വേദികളിലും ഓടിയെത്തുമെന്ന് എംഎൽഎ മാരായ ആൻ്റണി രാജു വും പിസി വിഷ്ണുനാഥും പറഞ്ഞു.എല്ലാവിധ സഹായവുമായി കോർപ്പറേഷൻ ഒപ്പം ഉണ്ടെന്ന് മേയർ ആര്യ രാജേന്ദ്രനും കൂട്ടിച്ചേർത്തു.

12000 പേർക്ക് ഇരിക്കാവുന്ന പ്രധാന വേദി. ഭാരതപ്പുഴ എന്നു പേരിട്ട സെൻട്രൽ സ്റ്റേഡിയം എം ടി യോടുള്ള ആദരസൂചകമായാണ് എം ടി നിള എന്ന് പുനർനാമം ചെയ്തത്. വെറും 8 ദിവസം കൊണ്ട് നിർമ്മിച്ച ജർമ്മൻ ടെക്നോളജി യാൽ തീർത്തതാണ് ഈ വേദികൾ.സെൻട്രൽ സ്റ്റേഡിയം ആണ് പ്രധാന വേദി. ഭക്ഷണത്തിനായി പുത്തരിക്കണ്ടം മൈതാനവും തെരഞ്ഞെടുത്തിട്ടുണ്ട്.


2000 പേർക്ക് ഒരേ സമയം ഭക്ഷണം. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ. അങ്ങനെ കൗതുകങ്ങൾ ഏറെയുണ്ട് ഇത്തവണത്തെ കലോത്സവത്തിന്.
സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും പരിപാടികൾക്കൊപ്പം നടക്കും. അതെ സമയം കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മന്ത്രി വീ ശിവൻ കുട്ടി സ്വർണക്കപ്പ് ഏറ്റുവാങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com