മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോട് മോശമായ പെരുമാറ്റം; ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെ.യു.ഡബ്ല്യൂ.ജെ

കഴിഞ്ഞ ദിവസമാണ് ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോട് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്C
മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോട് മോശമായ പെരുമാറ്റം; ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെ.യു.ഡബ്ല്യൂ.ജെ
Published on

ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടി മാപ്പ് പറയണമെന്ന് കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോട് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്.

ALSO READ: മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്; കോലം കത്തിച്ച് പ്രതിഷേധം

സംഭവത്തിൽ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com