നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: കുട്ടിയെ മർദിച്ച അച്ഛൻ പിടിയിൽ

ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
മർദനമേറ്റ കുട്ടിയും അമ്മയും
മർദനമേറ്റ കുട്ടിയും അമ്മയുംSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ക്രൂര മർദനത്തെ തുടർന്ന് എട്ടാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. അരങ്കമുകൾ സ്വദേശി പ്രമോദ് ചന്ദ്രനാണ് പിടിയിലായത്. ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ലഭിച്ച നഷ്ടപരിഹാര തുകയെ തുടർന്നാണ് വീട്ടിനുള്ളിൽ സംഘർഷങ്ങൾ തുടങ്ങുന്നത്. ലഭിച്ച മുഴുവൻ തുകയും മദ്യപിച്ച് തീർത്തുവെന്നും മകളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിച്ചില്ലയെന്നും പരാതി പറഞ്ഞത് പ്രകോപനങ്ങൾക്ക് കാരണമായി.

മർദനമേറ്റ കുട്ടിയും അമ്മയും
"അച്ഛൻ്റെ ക്രൂരപീഡനം സഹിക്കാൻ വയ്യ"; നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

ഭാര്യയുടെ പേരിലുള്ള വസ്തു വിൽപ്പന നടത്തണമെന്നും ആവശ്യപ്പെട്ടതോടെ പ്രമോദിന്റെ ഭാര്യയും മകളും ബന്ധു വീട്ടിലേക്ക് താമസം മാറ്റി. തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയതോടെയാണ് വീണ്ടും മർദ്ദനം ആരംഭിച്ചത്. ഇരുവരെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും മകളുടെ പാഠപുസ്തകങ്ങൾ നശിപ്പിക്കുമെന്നും പരാതിയിൽ പറയുന്നു.

നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയെങ്കിലും അനുകൂല നടപടികൾ ഉണ്ടായില്ല. ഇതോടെ കുടുംബം മുഖ്യമന്ത്രിക്കും വനിതാ പൊലീസ് സെല്ലിലും പരാതി നൽകി. എങ്കിലും വീട്ടിനുള്ളിൽ ഇപ്പോഴും മർദനം നേരിടുകയാണ് കുടുംബം. ഇതോടെയാണ് എട്ടാം ക്ലാസുകാരിയായ മകൾ ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് നെയ്യാറ്റിൻകര പൊലീസും വ്യക്തമാക്കി.

മർദനമേറ്റ കുട്ടിയും അമ്മയും
തെരഞ്ഞെടുപ്പ് റാലിക്കിടെ അപമര്യാദയായി പെരുമാറി; കോഴിക്കോട് ബാലുശേരിയിൽ യുഡിഎഫ് പ്രവർത്തകനെതിരെ പരാതിയുമായി യുവതി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com