മൂന്നാംദിനത്തിലും കാണാമറയത്ത് ! ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും

കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു ശ്രീനന്ദ.
ശ്രീനന്ദ
ശ്രീനന്ദSource: News Malayalam
Published on: 
Updated on: 

പാലക്കാട്: ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതാകുന്നത്. കുട്ടിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാലക്കാട്ടെ പ്രത്യേക അന്വേഷണസംഘവും കർണാടകയിലെ തിരിച്ചിൽ സംഘത്തിലുണ്ട്.

ശ്രീനന്ദ
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ്റെ അനുഭാവിയുടെ വീടിന് നേരെ ആക്രമണം

ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തോടൊപ്പം ഉണ്ടായ കുട്ടിയെ കാണാതായതെന്ന് കുടുംബം പറഞ്ഞു.

News Malayalam 24x7
newsmalayalam.com