16ാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും

രാവിലെ ഒൻപത് മണിക്ക് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും
16ാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും
Published on
Updated on

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ഒൻപത് മണിക്ക് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും. പ്രോടെം സ്പീക്കർ ജി. സുധാകരൻ സത്യവാചകം ചൊല്ലി കൊടുക്കും. നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.

16ാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും
ഇന്ത്യൻ സിനിമയുടെ അഭിമാനം; പിറന്നാൾ നിറവിൽ മലയാളത്തിൻ്റെ മഹാപ്രതിഭ

29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്. ജൂൺ ഒന്നുമുതൽ മൂന്നു വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും. അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് പതിനാറാം നിയമസഭയുടെ ആദ്യ എംഎൽഎയായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശനും ചടങ്ങിൽ പങ്കെടുത്തിരുന്നു.

News Malayalam 24x7
newsmalayalam.com