അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; 20കാരൻ പിടിയിൽ

ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പ്രതിയെ എളമക്കര പൊലീസ് പിടികൂടിയത്
അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; 20കാരൻ പിടിയിൽ
Published on
Updated on

എറണാകുളത്ത്: കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചി എളമക്കര സ്വദേശിയായ കാശിനാഥ് (20) ആണ് പിടിയിലായത്. കുട്ടി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് ഇയാൾ. ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പ്രതിയെ എളമക്കര പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു സംഭവം നടന്നത്. കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നാലെയുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; 20കാരൻ പിടിയിൽ
"ജനങ്ങൾ വീട്ടിൽ ഇരുത്തിയവർക്ക് എന്തിന് മറുപടി, പോയി പണി നോക്കാൻ പറയണം"; വീണയെ പരിഹസിച്ച് കെ. മുരളീധരൻ

കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുഞ്ഞ് അമ്മയോട് പറഞ്ഞത്. തുടർന്ന് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ സിഡബ്ല്യുസിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com