‘ഓർമ്മകൾ’ക്ക് ഇരുപതാണ്ട് ; വേദിയിലെത്തിയത് സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച രാജൻ കൊലക്കേസ്

‘സൈലൻസ്’ എന്ന കലാസാസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു നാടകം.
 ‘ഓർമ്മകൾ’ക്ക് ഇരുപതാണ്ട് ; വേദിയിലെത്തിയത് സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച  രാജൻ കൊലക്കേസ്
Published on
Updated on

അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഭീകരതയ്ക്കിരയായ സ്നേഹലത റെഡ്ഡിയുടെ കഥ പറയുന്ന ‘മിസ’ നാടകം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച രാജൻ കൊലക്കേസ് ആദ്യമായി വേദിയിലവതരിപ്പിച്ചതിന്റെ ഇരുപതാം വാർഷികദിനം കടന്നുവരുന്നത്. ഇന്നേക്ക് കൃത്യം ഇരുപതുകൊല്ലം മുന്പ് 2006 ആഗസ്റ്റ് 29- നായിരുന്നു എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ നാടകം അരങ്ങേറിയത്.

 ‘ഓർമ്മകൾ’ക്ക് ഇരുപതാണ്ട് ; വേദിയിലെത്തിയത് സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച  രാജൻ കൊലക്കേസ്
നേപ്പാൾ മിന്നൽ പ്രളയം; നാല് ഇന്ത്യക്കാരെ കൂടി രക്ഷപ്പെടുത്തിയെന്ന് കേന്ദ്രം

‘സൈലൻസ്’ എന്ന കലാസാസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു നാടകം. മാവേലിമൻട്രം, ഒരു ദളിത് യുവതിയുടെ കദനകഥ എന്നീ നാടകങ്ങളിലൂടെ ശ്രദ്ധേയനായ ജി. അജയനാണ് കക്കയം പൊലീസ് ക്യാംപിന്റെ ഭീകരപശ്ചാത്തലം ‘ഓർമ്മകൾ സിന്ദാബാദ്’ എന്ന പേരിൽ എഴുതി സംവിധാനം ചെയ്തത്. 2005 ൽ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉദയകുമാർ എന്ന യുവാവ് പോലീസ് മർദ്ദനത്തിൽ മരിച്ച സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിൽനിന്നും തുടങ്ങി പിന്നോട്ടു കഥപറയുന്ന രീതിയിലായിരുന്നു നാടകത്തിന്റെ കഥാഗതി. അത് 1976 മാർച്ച് 2 ലെ ദാരുണസംഭവത്തിലേക്കാണ് എത്തിച്ചത്.

രാജൻ കൊലചെയ്യപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന രാത്രി.1976 ഫെബ്രുവരി 28 ന് പുലർച്ചെ കോഴിക്കോട് ജില്ലയിലുള്ള കായണ്ണയിലെ പോലീസ് സ്റ്റേഷൻ നക്സലൈറ്റുകളുടെ ആക്രമണമുണ്ടായിരുന്നു. ഏതാനും പോലീസുകാർക്ക് പരിക്കേറ്റ ഈ സംഭവത്തിനുശേഷം സ്റ്റേഷനിൽനിന്നും ഏതാനും നിറച്ച തോക്കുകളും ബയണറ്റുകളും അപ്രത്യക്ഷമായിരുന്നു. സംഭവസ്ഥലത്ത് അന്വേഷണം നടത്തിയ പോലീസ് സംഘത്തിന് ഏതാനും കടലാസുകൾ ലഭിച്ചിരുന്നു. അവ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അതുവഴി അക്രമികൾ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാകാമെന്നും സംശയിക്കപ്പെട്ടതായി പറയപ്പെടുന്നു.

സ്റ്റേഷനിൽനിന്നും ആയുധങ്ങൾ നഷ്ടപ്പെട്ടതിനാൽ ഇതെല്ലാം കടുത്ത സമ്മർദ്ദത്തിലാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്തുനിന്നും ഓടുന്നതിനിടെ ഒരാൾ ‘രാജാ’ എന്നു വിളിക്കുന്നതു കേട്ടിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറുപതു കിലോമീറ്റർ ദൂരെയുള്ള എഞ്ചിനീയറിംഗ് കോളേജിലെ രാജൻ എന്ന വിദ്യാർത്ഥിയെ മറ്റൊരു തെളിവുകളും കൂടാതെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനുപുറമെയാണ് നടനും ഗായകനുമൊക്കെയായ രാജൻ സഹപാഠികളെ രസിപ്പിക്കാനായി വേദിയിൽ പാടിയ ഒരു ഗാനവും ആരോ പ്രചരിപ്പിച്ചത് അന്വേഷണത്തിന്റെ ഗതി മാറ്റിയത്.

ഇന്ത്യൻ ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നിന്റെ തുടക്കം അവിടെനിന്നായിരുന്നു. ശാസ്ത്രീരീതികൾ അവലംബിക്കുന്നതിനു പകരം കേട്ടുകേൾവിയും ഭരണസമ്മർദ്ദവും തന്റെ പ്രഗത്ഭ്യം തെളിയിക്കാനുള്ള പോലീസ് ചീഫിന്റെ വ്യഗ്രതയുമാണ് ഈ ദുരന്തത്തിലേക്കു നയിച്ചത് എന്നാണ് നാടകം സമർത്ഥിച്ചത്. രാജന്റെ വേഷത്തിൽ ഷാബു മാധവനും ജയറാം പടിക്കലിന്റെ വേഷത്തിൽ സാലിഹ് റാവുത്തറും അരങ്ങിലെത്തി.

റിഹേഴ്സൽ പുരോഗമിക്കെ രാജനായി വേഷമിട്ട ഷാബുവിന്റെ കൈ അപകടത്തിൽപ്പെട്ട് ഒടിഞ്ഞിരുന്നു. ചികിത്സ കഴിയുന്നതിനുമുന്പ് നാടകത്തിന്റെ ദിവസം പ്ലാസ്റ്റർ വെട്ടിയാണ് നടൻ അരങ്ങിലെത്തിയത്. കൈയ്ക്ക് പരിക്കുപറ്റാതെയും മർദ്ദനരംഗങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടാതെയും അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു അന്ന്. രാജനെയും ജയറാം പടിക്കലിനെയും ആദ്യമായി വേദിയിലവതരിപ്പിച്ച നാടകം ഓർമ്മകൾ സിന്ദാബാദ് ആണ്.

ജി. അജയൻ പിൽക്കാലത്ത് ബോധി. ബദൽ എന്നീ സിനിമകൾ എഴുതി സംവിധാനം ചെയ്തിരുന്നു. പാലാരിവട്ടം ആലിൻചുവട് ജനകീയ വായനശാലയിലായിരുന്നു രണ്ടുമാസത്തിലധികം നീണ്ട റിഹേഴ്സൽ നടന്നത്. പ്രധാന കഥാപാത്രങ്ങൾക്കുപുറമെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം കലാകാരൻമാർ പ്രവർത്തിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com