

ഇനി 2026. ആഘോഷപൂർവം പുതവർഷത്തെ വരവേറ്റ് ലോകം. ലോകമെമ്പാടും കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് 2026 നെ വരവേറ്റത്. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. വന്‍ ആഘോഷ പരിപാടികളോടെയാണ് കിരിബാത്തി ദ്വീപ് 2026നെ വരവേറ്റത്.
ഇന്ത്യയിലും വിവിധയിടങ്ങളിലായി വർണാഭമായ ആഘോഷമാണ് പുതുവർഷത്തെ വരവേറ്റ് അരങ്ങേറിയത്. രാത്രികൾ ആഘോഷമാക്കി ജനങ്ങൾ ന്യൂഇയർ കാർണിവലുകളിലേക്കെത്തി. കേരളത്തിലെ വിവിധ ജില്ലകളിലും , പ്രത്യേകിച്ച് കൊച്ചിയിലും ഗംഭീരമായാണ് പുതുവർഷത്തെ സ്വീകരിച്ചത്.
കൊച്ചിയിൽ രണ്ടിടത്തായാണ് പപ്പാഞ്ഞിയെ കത്തിച്ചത്. മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ ആളുകൾ ന്യൂ ഇയർ ആഘോഷിക്കാൻ ഫോർട്ടുകൊച്ചിയിലെത്തിയിരുന്നു. ഡിജെ പരിപാടുകളുൾപ്പെടെ വിപുലമായ സംവിധാനങ്ങളാണ് ഫോർട്ടുകൊച്ചിയിൽ ഒരുക്കിയിരുന്നത്. തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു.
കിരിബാത്തിക്ക് പിന്നാലെ ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവല്‍സരമെത്തി.ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ 2026 എത്തിയത്. അവസാനം പുതുവർഷം എത്തുന്നത് യുഎസിലെ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായെത്തുക.