ജോലി ലഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ച, അടുത്ത മാസം വിവാഹം; ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്
മരിച്ച അഞ്ജന
മരിച്ച അഞ്ജനNEWS MALAYALAM 24x7
Published on
Updated on

കൊല്ലം: ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ അഞ്ജന (25) ആണ് മരിച്ചത്. കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് പുന്നമൂട് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ജോലിക്ക് പോവുകയായിരുന്ന അഞ്ജനയുടെ സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. അഞ്ജനയുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങി. സ്‌കൂട്ടറും കത്തിനശിച്ചു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ ബസാണ് അഞ്ജനയുടെ സ്‌കൂട്ടറില്‍ ഇടിച്ചത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു.

മരിച്ച അഞ്ജന
വാശി കയറിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല, നാദാപുരത്തെ ഒരു ലക്ഷം രൂപ വിലയുള്ള ആട്ടിന്‍തല

ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹം നിശ്ചയിച്ചത്. ഒക്ടോബര്‍ 19 ന് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കേയാണ് ദാരുണാന്ത്യം.

News Malayalam 24x7
newsmalayalam.com