തിരുവനന്തപുരം: കെഎസ്ഇബിയിൽ 3,400 കോടിയുടെ കൂറ്റൻ കരാറിൽ നിഗൂഢ നീക്കങ്ങൾ. അദാനി എനർജി സൊലൂഷ്യൻ അടക്കം പങ്കെടുത്ത ടെൻഡറിലാണ് ദുരൂഹമായ തിടുക്കം നടന്നത്. പിണറായി-സതീശൻ സർക്കാരുകളുടെ ഇടവേളയിലാണ് കരാറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നീക്കം നടന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനുവരി 17നാണ് വമ്പൻ കരാറിന് ടെൻഡർ വിളിക്കുന്നത്. സതീശൻ സർക്കാർ വന്നതിന് പിറ്റേന്ന്, വകുപ്പ് മന്ത്രിയെ നിശ്ചയിക്കുന്നതിന് മുമ്പ് ടെക്നിക്കൽ ബിഡ്ഡിൽ തീരുമാനം എടുത്തു. ഈ പട്ടികയിൽ അദാനി എനർജി സൊലൂഷ്യൻ ഉൾപ്പെട്ടിട്ടുണ്ട്. കരാർ പ്രകാരം ഫിനാൻഷ്യൽ ബിഡ്ഡ് തുറക്കുക എന്ന നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്.