
സംസ്ഥാനത്തെ സ്കൂളുകളിലെ സമയമാറ്റം സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.
ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെയാണ് ഇവർ വിഷയത്തിൽ പഠനം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയിലാണ് അഭിപ്രായം തേടിയത്.
സ്കൂള്‍ സമയമാറ്റത്തെ കൂടുതല്‍ പേരും പിന്തുണച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. സ്കൂള്‍ ദിവസങ്ങള്‍ പരമാവധി സമയം ഉപയോഗിക്കാന്‍ 50.7% രക്ഷിതാക്കള്‍ പിന്തുണച്ചിട്ടുണ്ട്.
നിലവിലെ സ്കൂൾ സിലബസിൽ കുറവ് വരുത്താനും അനാവശ്യ അവധികള്‍ കുറയ്ക്കാനും 41.1% രക്ഷിതാക്കള്‍ പിന്തുണച്ചു. മുന്‍ രീതിയിലെ സമയക്രമത്തെ അനുകൂലിച്ചത് 1.4 ശതമാനം പേർ മാത്രമാണ്.
അതേസമയം, അവധി പുനഃപരിശോധിക്കുന്നത് അനുകൂലിച്ചത് സർവേയിൽ പങ്കെടുത്ത 0.6 ശതമാനം ആളുകൾ മാത്രമാണ്. എന്നാൽ, വിദ്യാർഥികളുടെ പഠന ദിവസങ്ങള്‍ കൂട്ടുന്നതിനെ 87.2 ശതമാനം പൊതുജനങ്ങളും എതിര്‍ത്തു.
819 അധ്യാപകരും, 520 വിദ്യാര്‍ഥികളും, 156 രക്ഷിതാക്കളുമാണ് വിദഗ്ധ സമിതി നടത്തിയ പഠനത്തില്‍ പങ്കെടുത്തത്. ഇതിന് പുറമെ 4490 പൊതുജനങ്ങള്‍ക്കിടയിലും സര്‍വേ നടത്തി. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിൽ ആയിട്ടായിരുന്നു സർവേ.