വാളയാർ ആൾക്കൂട്ടക്കൊലപാതകം; മുഖ്യപ്രതി അടക്കം എട്ടുപേർക്ക് ജാമ്യം

കഴിഞ്ഞ ഡിസംബര്‍ പതിനേഴിനാണ് ഛത്തീസ്ഗഢ് സ്വദേശി രാംനാരാണ്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്
Walayar Mob Lynching Case
Source: News Malayalam 24X7
Published on
Updated on

പാലക്കാട്: വാളയാർ ആൾക്കൂട്ടകൊലയിലെ മുഖ്യപ്രതി അടക്കം എട്ടു പ്രതികൾക്ക് ജാമ്യം. ഇതരസംസ്ഥാനത്തൊഴിലാളിയെ മർദിദിച്ച് കൊന്ന കേസിൽ മണ്ണാർക്കാട് എസ്‌സിഎസ്‌ടി സ്പെഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ആകെ അറസ്റ്റിലായ ഒമ്പത് പേരിൽ എട്ടുപേർക്കും ജാമ്യം അനുവദിച്ചത് കർശന ജാമ്യ വ്യവസ്ഥകളോടെയാണ്.

Walayar Mob Lynching Case
മാളയിൽ പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്;  പ്രതി അറസ്റ്റിൽ

മറ്റ് സാക്ഷികളെ സ്വാധീനിക്കരുത്, ജില്ല വിട്ട് പുറത്തു പോകരുതെന്നതുള്‍പ്പടെ വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

Walayar Mob Lynching Case
"നുണകൾ ഉൽപ്പാദിപ്പിക്കുന്ന സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉൽപ്പന്നം"; കേരള സ്റ്റോറി ടുവിനെതിരെ സാംസ്കാരിക മന്ത്രി

കഴിഞ്ഞ ഡിസംബര്‍ 17 ന് ആയിരുന്നു ഛത്തീസ്ഗഢ് സ്വദേശി രാംനാരാണ്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടപ്പോള്‍ മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com