തൃശൂർ: സ്കൂൾ കലോത്സവത്തിന്റെ എല്ലാ വേദികളിലുമായി നൂറിലേറെ മൈക്കുകൾ ഉണ്ട്. പക്ഷേ, ഈ മൈക്കുകളിൽ ഒരു താരം ഉണ്ട്. കലോത്സവം ഉദ്ഘാടനത്തിനായി എത്തിച്ച ഈ മൈക്കിൻ്റെ വില 80,000 രൂപയാണ്. ഒരു ചെറിയ തകരാറു പോലും പാടില്ല... നല്ല ശബ്ദവും വേണം. അതിനാണ് സനൈസറിന്റെ പുതു പുത്തൻ മൈക്ക് എത്തിച്ചത്. പരിപാടിക്കിടെ മൈക്ക് പണി മുടക്കുന്നതിനെ കുറച്ചുള്ള സംഘാടകരുടെ ആലോചനയിലാണ് ഇങ്ങനെ ഒരാശയം അയർന്നത്.
മറ്റുള്ളവന്മാർക്ക് കക്ഷിയെ കണ്ടിട്ട് ലേശം ഒന്നുമല്ല അസൂയ. ബാക്കി എല്ലാവർക്കും സംസാരിക്കാൻ ഇന്നലെ മുതൽ ഉപയോഗിച്ച തന്നെ വശത്തേയ്ക്ക് മാറ്റി വെച്ചതിന്റെ വിഷമത്തിൽ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്ന മറ്റ് മൈക്കുകൾ ഇതൊന്നും പൊറുക്കില്ല....