ലൈംഗികാതിക്രമ പരാതി; തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിക്കെതിരെ കേസ്

കരാർ പുതുക്കാൻ സമ്മതിക്കില്ലെന്നും ശമ്പളം തടഞ്ഞ് വയ്ക്കുമെന്നും സിൽബർട്ട് ഭീഷണിപ്പെടുത്തിയതായും യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു
ലൈംഗികാതിക്രമ പരാതി; തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിക്കെതിരെ കേസ്
Published on
Updated on

തൃശൂർ: ലൈംഗികാതിക്രമം നടത്തിെയെന്ന പരാതിയിൽ തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. ‍ഡിടിപിസി‍ സെക്രട്ടറി സിൽബട്ട് ജോസിനെതിരെയാണ് കേസെടുത്തത്. ഓഫീസിലെ കരാർ ജീവനക്കാരിയുടെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. കരാർ പുതുക്കാൻ സമ്മതിക്കില്ലെന്നും ശമ്പളം തടഞ്ഞ് വയ്ക്കുമെന്നും സിൽബർട്ട് ഭീഷണിപ്പെടുത്തിയതായും യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com