

കണ്ണൂർ: വൈദേകം റിസോർട്ട് വിവാദം അടക്കം സിപിഐഎമ്മിന് തലവേദനയായ പരാതികളിൽ ഇ.പി. ജയരാജനിൽ നിന്നും പി. ജയരാജനിൽ നിന്നും വിവരങ്ങൾ തേടാൻ പാർട്ടി കമ്മീഷൻ. കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനുമടങ്ങുന്ന രണ്ടംഗ സമിതിക്ക് മുന്നിൽ നേതാക്കൾ ഹാജരാകും. തെളിവ് ശേഖരണം അടക്കം തുടർനടപടികൾ പിന്നീട് നടക്കും.
പുതിയ സംഭവവികാസങ്ങളോടെ, കണ്ണൂരിലെ പാർട്ടിയിൽ നേരത്തെ മുതലുള്ള വിഭാഗീയത മറനീക്കുന്നതായാണ് സൂചന. വരും ദിവസങ്ങളിൽ റിസോർട്ട് വിവാദത്തിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും. മുതിർന്ന നേതാക്കൾ രണ്ട് ചേരിയിൽനിൽക്കെ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ എന്നിവരുടെ നിലപാട് എന്താകുമെന്നതും ശ്രദ്ധേയമാകും.