വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരനെ പുലി കടിച്ചുകൊന്നു

കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരനെ പുലി കടിച്ചുകൊന്നു
Published on: 
Updated on: 

തമിഴ്നാട്: വാൽപ്പാറയിൽ നാല് വയസുകാരനെ പുലി കടിച്ചുകൊന്നു. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകൻ സൈബുൾ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം വാൽപ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

News Malayalam 24x7
newsmalayalam.com