കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ ഓഫീസ് തുറക്കാൻ പദ്ധതി; ഓഫീസ് തുറക്കുന്നതിന് മുന്നോടിയായി ആയുധങ്ങളുമായെത്തി യോഗം ചേർന്ന് ഗുണ്ടകൾ

ഓഫീസ് തുറക്കുന്നതിനു മുന്നോടിയായി ഗുണ്ടകൾ യോഗം ചേർന്നു. യോഗത്തിന് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകൾ എത്തിയത്...
കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ ഓഫീസ് തുറക്കാൻ പദ്ധതി; ഓഫീസ് തുറക്കുന്നതിന് മുന്നോടിയായി ആയുധങ്ങളുമായെത്തി യോഗം ചേർന്ന് ഗുണ്ടകൾ
Source: News Malayalam 24x7
Published on
Updated on

കൊല്ലം: കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ ഓഫീസ് തുറക്കാൻ പദ്ധതിയിട്ട് ഒരു സംഘം ഗുണ്ടകൾ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാൻ പദ്ധതി ഇട്ടത്. ഓഫീസ് തുറക്കുന്നതിനു മുന്നോടിയായി ഗുണ്ടകൾ യോഗം ചേർന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു സംഭവം.

യോഗത്തിന് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകൾ എത്തിയത്. ഇതിൻ്റെ ദൃശ്യങ്ങൾ അതീവ രഹസ്യമായി പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ ശ്രീ രാജരാജേശ്വരി അധോലോകം ഗുണ്ടാ അസോസിയേഷൻ എന്ന പേരിൽ ഓഫീസ് റെഡിയായിട്ടുണ്ടെന്ന് പറയുന്നുണ്ട്. ദൃശ്യങ്ങളിൽ ഇവർ ഒത്തുകൂടി നൃത്തം ചെയ്യുന്നതും വ്യക്തമാണ്.

കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ ഓഫീസ് തുറക്കാൻ പദ്ധതി; ഓഫീസ് തുറക്കുന്നതിന് മുന്നോടിയായി ആയുധങ്ങളുമായെത്തി യോഗം ചേർന്ന് ഗുണ്ടകൾ
ഇത് കേരളത്തിൽ മൂന്ന് മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ

ദൃശ്യങ്ങളിലുള്ള പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സംഘം ചേർന്നവർ കൊടും ക്രിമിനലുകളാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത് പ്രകാരം ഈസ്റ്റ് പൊലീസ് ആറ് പേർക്കെതിരെ കേസെടുത്തു. ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

News Malayalam 24x7
newsmalayalam.com