യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും; പ്രതിപക്ഷ നേതാവിനായി യുഡിഎഫിന്റെ പേരിൽ വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ്

ആലുവ നഗരത്തിലാണ് ഫ്ലക്സ് ബോർഡ് ഉയർന്നിരിക്കുന്നത്
യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും; പ്രതിപക്ഷ നേതാവിനായി യുഡിഎഫിന്റെ പേരിൽ വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ്
Published on: 
Updated on: 

എറണാകുളം: കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായി എറണാകുളത്ത് വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു. യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും എന്ന പേരിലാണ് ഫ്ലക്സ്. ആലുവ നഗരത്തിൽ യുഡിഎഫിന്റെ പേരിലാണ് ഫ്ലക്സ് ബോർഡ് ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പാണ് സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ ഉയർന്നത്.

നേരത്തെ മാടായി കൂട്ടായ്മ എന്ന പേരിൽ പഴയങ്ങാടി ബീവി റോഡിലും, മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്തും സതീശനെ മുഖ്യമന്ത്രിയാക്കി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ അനസ് പാറപ്പുറം ഫേസ്ബുക്കിൽ ബോർഡിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു. പാറപ്പുറം കൂട്ടായ്മ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.

യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും; പ്രതിപക്ഷ നേതാവിനായി യുഡിഎഫിന്റെ പേരിൽ വീണ്ടും കൂറ്റൻ ഫ്ലക്സ് ബോർഡ്
"സംഘടനാകാര്യ ജനറൽ സെക്രട്ടറി പ്രവർത്തിക്കേണ്ടത് കേരളത്തിൽ മാത്രമല്ല"; കെ.സിക്കെതിരെ സൈബർ ലോകത്തും പോര്; വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കി മലപ്പുറത്ത് ഫ്ലക്സ് ബോർഡ്
News Malayalam 24x7
newsmalayalam.com