

മലപ്പുറം പെരിയമ്പലത്ത് തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകൻ മരിച്ചു.പെരിയമ്പലം സ്വദേശി ഇർഷാദ് ആണ് മരിച്ചത്.ചെറുകാവ് പഞ്ചായത്ത് ഒൻപതാം വാർഡിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ ആയിരുന്നു സംഭവം. സ്‌കൂട്ടറിൽ വെച്ച പടക്കം മറ്റാളുകൾക്ക് വിതരണം ചെയ്തു പോവുന്നതിനിടെയായിരുന്നു അപകടം.
സ്കൂട്ടറിൽ പടക്കം വിതരണം ചെയ്യുന്നതിനിടെ സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കത്തിൽ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലെ പടക്കത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഇതോടെ പടക്കം ഒന്നാകെ പൊട്ടിയാണ് മരണം. അപകടത്തിൽ സ്കൂട്ടറിൻ്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.
കോട്ടയം പള്ളിക്കത്തോട് കോൺഗ്രസ് പ്രവർത്തകരും കേരള കോൺഗ്രസ് എം പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെയും ഒരാൾ കുഴഞ്ഞുവീണു മരിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പള്ളിക്കത്തോട് സ്വദേശി ജോൺ പി. തോമസാണ് മരിച്ചത്.സഹോദരനുമായി സംഘർഷം ഉണ്ടാകുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്ന ഹൃദ്രോഗിയായ ജോൺ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.