"ഒരു മാസത്തെ ഭരണം സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്നത്, കേന്ദ്ര നയങ്ങൾ അതേപടി സ്വീകരിക്കുന്നു"; സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ബദൽ നയങ്ങളെ പിന്നോട്ട് നയിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും സിപിഐഎം...
"ഒരു മാസത്തെ ഭരണം സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്നത്, കേന്ദ്ര നയങ്ങൾ അതേപടി സ്വീകരിക്കുന്നു"; സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
Source: Files
Published on
Updated on

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഒരു മാസത്തെ ഭരണം സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന നയങ്ങൾ അതേപടി സ്വീകരിക്കുന്നുവെന്ന് വിമർശനം. തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ബദൽ നയങ്ങളെ പിന്നോട്ട് നയിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും സിപിഐഎം.

"ഒരു മാസത്തെ ഭരണം സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്നത്, കേന്ദ്ര നയങ്ങൾ അതേപടി സ്വീകരിക്കുന്നു"; സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
"ഗവർണർ യോഗം വിളിച്ചത് അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെ, സർക്കാരിൻ്റെ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി കത്ത് നൽകി"; വിശദീകരണവുമായി മുഖ്യമന്ത്രി

കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ആഗോളവൽക്കരണ നയങ്ങൾ സംസ്ഥാന സർക്കാർ അതേപടി സ്വീകരിക്കുന്നുവെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ വിമർശനം. സ്വകാര്യവൽക്കരണത്തിൻ്റെ അജണ്ടയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് ധവള പത്രത്തിൽ പറയുന്നത്. ജനഗണമന ഒഴിവാക്കി വന്ദേമാതരം പ്രതിഷ്ഠിച്ചതിലൂടെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത് വർഗീയതയ്ക്ക് സമരസപ്പെടുന്ന നിലപാടാണെന്നും സിപിഐഎം വിമർശനം. കഴിഞ്ഞ 10 വർഷം എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ബദൽ നയങ്ങളെ പിന്നോട്ട് നയിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Related Stories

"തെറ്റുപറ്റിയെന്ന് ഏറ്റുപറയാൻ സിപിഐഎം നേതൃത്വം തയ്യാറാകണം, പാർട്ടിയുടെ പോക്ക് ഏകാധിപത്യത്തിലേക്ക്"; റിവ്യൂ റിപ്പോർട്ടിനെതിരെ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
'പി.കെ. ശ്യാമള, എ. പത്മകുമാർ, വെള്ളാപ്പള്ളി'; സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു, സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടത്ത് തിരുത്താൻ സിപിഐഎം
CPM Secretariat says it will correct the mistake and move forward
Strong criticism against the state leadership in Kasaragod District Secretariat
News Malayalam 24x7
newsmalayalam.com