'ലക്ഷ്മിപ്രിയക്കും ടിനിക്കുമെതിരെ പൊലീസിൽ പരാതിപ്പെട്ടതിൽ എതിർപ്പ്'; അൻസിബയ്‌ക്കെതിരെ നടപടി ആവശ്യപ്പെടാൻ 'അമ്മ'യിലെ ഒരു വിഭാഗം

നാളെ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ അൻസിബയെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കും...
'ലക്ഷ്മിപ്രിയക്കും ടിനിക്കുമെതിരെ പൊലീസിൽ പരാതിപ്പെട്ടതിൽ എതിർപ്പ്';  അൻസിബയ്‌ക്കെതിരെ നടപടി ആവശ്യപ്പെടാൻ 'അമ്മ'യിലെ ഒരു വിഭാഗം
Source: Files
Published on
Updated on

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ തർക്കത്തിൽ നടി അൻസിബ ഹസനെതിരെ നടപടി ആവശ്യപ്പെടാൻ ഒരുങ്ങി ഒരു വിഭാഗം. നാളെ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ അൻസിബയെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കും.

ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവർക്കെതിരെ അൻസിബ പൊലീസിൽ പരാതിപ്പെട്ടതിലും എതിർപ്പ് ഉയരുന്നുണ്ട്. അതേസമയം അൻസിബയെ തിരികെ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് എത്തിക്കണമെന്ന് മറുവിഭാഗം ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെടും.

'ലക്ഷ്മിപ്രിയക്കും ടിനിക്കുമെതിരെ പൊലീസിൽ പരാതിപ്പെട്ടതിൽ എതിർപ്പ്';  അൻസിബയ്‌ക്കെതിരെ നടപടി ആവശ്യപ്പെടാൻ 'അമ്മ'യിലെ ഒരു വിഭാഗം
ഡ്യൂട്ടിക്ക് എത്തിയത് കോടതി ഉത്തരവ് പ്രകാരമെന്ന് ഡോ. റീന; ലോങ്ങ് ലീവിന് നിയന്ത്രണവുമായി ഡോ. മീനാക്ഷിയുടെ ആദ്യ സർക്കുലർ, ഡിഎച്ച്എസ് ഓഫീസിൽ രണ്ടാം ദിനവും കസേരകളി

നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ അന്‍സിബ ഹസന്‍ കോടതിയെ സമീപിച്ചിരുന്നു. തന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ ആണ് അന്‍സിബ സമീപിച്ചത്. ടിനി ടോം വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

News Malayalam 24x7
newsmalayalam.com