"അമ്മ നേതൃത്വം ഒഴിയണം"; അവിശ്വാസപ്രമേയവുമായി ഒരു വിഭാഗം അംഗങ്ങൾ

അവിശ്വാസപ്രമേയത്തിൻ്റെ രേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു.
amma should step down from leadership.
അവിശ്വാസപ്രമേയവുമായി ഒരു വിഭാഗം അംഗങ്ങൾ
Published on
Updated on

കൊച്ചി: താരസംഘടനയായ അമ്മയുടെ നിർണായക യോഗം കൊച്ചിയിൽ പുരോഗമിക്കുകയാണ്. അമ്മയുടെ പുതിയ നേതൃത്വം ഒഴിയണമെന്നാണ് ഭൂരിപക്ഷം അംഗങ്ങുടെയും അഭിപ്രായം. നേതൃത്വം സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

തെറ്റുകൾ ഏറ്റ് പറഞ്ഞ് നേതൃത്വം ഒഴിയണമെന്ന് ആവശ്യപ്പെടുന്ന അവിശ്വാസപ്രമേയത്തിൻ്റെ രേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു. അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞ് തീർക്കാനായില്ലെന്നും പ്രമേയത്തിലുണ്ട്.

amma should step down from leadership.
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

അൻസിബയുടെയും ടിനി ടോമിൻ്റെയും വിഷയവും അംഗങ്ങൾ യോഗത്തിൽ ഉയർത്തി കാട്ടി. സംഘടനയിൽ പരിഹരിക്കേണ്ട വിഷയം പൊലീസിലേക്ക് നീങ്ങിയതിൽ അംഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്. മുതിർന്ന താരങ്ങൾ വിഷയത്തിൽ ഇടപെടാത്തതും യോഗത്തിൽ വിമർശനം ഉയർന്നു.

amma should step down from leadership.
"ഒരു തെറ്റും ചെയ്യാതെ എന്നെ ക്രൂശിക്കുന്നു, സത്യസന്ധതയ്ക്കും നീതിക്കും വിലയുണ്ടോയെന്ന് നോക്കാം"; 'അമ്മ'യിൽ നീതി നിഷേധമെന്ന് തുറന്നടിച്ച് ഉണ്ണി ശിവപാൽ
News Malayalam 24x7
newsmalayalam.com