മണ്ണ് മാറ്റുന്നതിനും വെള്ളം ഒഴുക്കുന്നതിനും സംവിധാനമൊരുക്കിയില്ല; കള്ളാടി മണ്ണിടിച്ചിലിൽ അധികൃതർക്ക് ഗുരുതര വീഴ്ച

മണ്ണ് നീക്കാൻ സ്ഥലം കണ്ടെത്തി കൊടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിനും വീഴ്ച പറ്റി
മണ്ണ് മാറ്റുന്നതിനും വെള്ളം ഒഴുക്കുന്നതിനും സംവിധാനമൊരുക്കിയില്ല; കള്ളാടി മണ്ണിടിച്ചിലിൽ അധികൃതർക്ക് ഗുരുതര വീഴ്ച
Published on: 
Updated on: 

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച. തുരങ്കപാതയ്ക്കായി കരാർ ഏറ്റെടുത്ത കമ്പനി കുത്തിയൊലിച്ചു വരുന്ന വെള്ളം ഒഴുക്കിവിടാൻ സംവിധാനം ഒരുക്കിയില്ല. മീനാക്ഷി പാലത്തിന് സമീപം വൻതോതിൽ മണ്ണ് കൂട്ടിയിട്ടത് ദുരന്തത്തിന് കാരണമായി. മണ്ണ് നീക്കാൻ സ്ഥലം കണ്ടെത്തി കൊടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിനും വീഴ്ച പറ്റി. നാട്ടുകാരുടെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്താനും അധികൃതർ നടപടിയെടുത്തില്ല.

അതേസമയം, മനുഷ്യ നിർമിത ദുരന്തമെന്ന സർക്കാർ ആരോപണം പാടെ തള്ളുകയാണ് കൊങ്കൺ അധികൃതർ. കള്ളാടിയിൽ ഉണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലാണെന്ന് കരാർ കമ്പനി ജനറൽ മാനേജർ സെബാസ്റ്റ്യൻ പറഞ്ഞു. നിർമാണം നടക്കുന്നതിന് പന്ത്രണ്ട് മീറ്റർ മുകളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണുകൂട്ടിയിട്ടതുമായി അപകടത്തിന് ബന്ധമില്ല. മണ്ണിടിച്ചിലുണ്ടായത് വനഭൂമിയിലാണ്. കമ്പനിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ കമ്പനി വ്യക്തമാക്കി.

അതേസമയം, മണിടിച്ചിലിൽ കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. എൻഡിആർഫ്, പൊലീസ്, സിവിൽ ഡിഫൻസ്, ഫയർ ഫോഴ്‌സ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുക. റോഡിലെ മണ്ണ് നീക്കൽ ഇന്നലെ ആരംഭിചെങ്കിലും വേഗത കൂട്ടാൻ ഇന്ന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കുന്നുണ്ട്. തെരച്ചലിന്റെ ഭാഗമായി കെടാവർ നായ്ക്കളെ എത്തിക്കും.

News Malayalam 24x7
newsmalayalam.com