വടക്കൻ പറവൂരിൽ തെരുവുനായ ആക്രമണം; മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്തു

പറവൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയുടെ ചെവിയാണ് തെരുവുനായ കടിച്ചെടുത്തത്
വടക്കൻ പറവൂരിൽ തെരുവുനായ ആക്രമണം; മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്തു
Published on
Updated on

എറണാകുളം: വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുക്കാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. പറവൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയുടെ ചെവിയാണ് തെരുവുനായ കടിച്ചെടുത്തത്. വീടിന്റെ സമീപം കുട്ടി കളിക്കുന്ന സമയത്താണ് തെരുവുനായ ആക്രമിച്ചത്.

വടക്കൻ പറവൂരിൽ തെരുവുനായ ആക്രമണം; മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്തു
ഷാപ്പിൽ മദ്യപിക്കാൻ അനുവദിച്ചില്ല; പാലക്കാട്‌ കൊഴിഞ്ഞമ്പാറയിൽ ജീവനക്കാരനെ മർദിച്ച് കൊന്നു

ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുട്ടി കളിച്ചുകൊണ്ടിരുന്ന സമയം പുറകിലൂടെ വന്നാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ ആദ്യം കളമേശരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം നോർത്ത് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്കും മാറ്റി.

വടക്കൻ പറവൂരിൽ തെരുവുനായ ആക്രമണം; മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്തു
ഭാര്യയോട് വൈരാഗ്യം, നഗ്നചിത്രം വാട്സ്​ആപ്പ് ഡിപി ആക്കി; ഭർത്താവ് പെരുമ്പാവൂർ പൊലീസിൻ്റെ പിടിയിൽ

അതേസമയം, കുട്ടിക്ക് നേരെ ഉണ്ടായത് ഭയപ്പെടുത്തുന്ന ആക്രമണമാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു. അറ്റുപോയ ഭാഗം വീണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. മൂന്നു നായ്ക്കൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടിയെ ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. ജഡം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ് നാളെ തൃശൂർ എത്തിച്ച് പോസ്റ്റുമോർട്ടം ചെയ്യും.

News Malayalam 24x7
newsmalayalam.com