"ഇവനോടല്ലേ കടക്ക് പുറത്ത് എന്ന് പറയേണ്ടത്"; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്

സേവ് സിപിഐഎം എന്ന പേരിലാണ് പോസ്റ്റർ വച്ചത്.
"ഇവനോടല്ലേ കടക്ക് പുറത്ത് എന്ന് പറയേണ്ടത്"; എ.  വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്
Published on: 
Updated on: 

മലപ്പുറം: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ ഫ്ലക്സ്. സേവ് സിപിഐഎം എന്ന പേരിൽ തിരൂരിലാണ് പോസ്റ്റർ വച്ചത്. "വർഗീയ വാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി" എന്നും "ഇവനോടല്ലെ കടക്ക് പുറത്ത് എന്ന് പറയേണ്ടത്" എന്നും ഫ്ലക്സിൽ പറയുന്നു.

"ഇവനോടല്ലേ കടക്ക് പുറത്ത് എന്ന് പറയേണ്ടത്"; എ.  വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്
"സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ ആരായാലും പോകും"; വിരുന്ന് വിവാദത്തിൽ പ്രതികരിച്ച് എ. വിജയരാഘവൻ

കഴിഞ്ഞ ദിവസം, എസ്‌ഡിപിഐ നേതാവിനൊപ്പമുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിജയരാഘവനെതിരെ കടുത്ത വിമർശനവുമായി ഇടതു സൈബർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. വിജയരാഘവൻ ഭക്ഷണം കഴിക്കുന്നതിന് സമീപം എസ്ഡിപിഐ നേതാവ് പാട്ട് പാടുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചായിരുന്നു വിമർശനം. എസ്‌ഡിപിഐ-മുസ്ലീം ലീഗ് നേതാക്കളുമായുള്ള വിജയരാഘവൻ്റെ ബന്ധം അന്വേഷിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.

News Malayalam 24x7
newsmalayalam.com