മോദിയെ ആശ്ലേഷിക്കാൻ താങ്കൾക്ക് ഒരു മടിയും ഉണ്ടായില്ലല്ലോ ? പിണറായിയെ കെട്ടിപ്പിടിക്കാൻ പറ്റില്ലെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എ.എ. റഹീം

നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാൻ താങ്കൾക്ക് യാതൊരു മടിയുമുണ്ടായില്ലല്ലോ എന്ന് എ.എ. റഹീം ഫേസ്ബുക്കിൽ കുറിച്ചു
മോദിയെ ആശ്ലേഷിക്കാൻ താങ്കൾക്ക് ഒരു മടിയും ഉണ്ടായില്ലല്ലോ ? പിണറായിയെ കെട്ടിപ്പിടിക്കാൻ പറ്റില്ലെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എ.എ. റഹീം
Published on
Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഷ്ട്രീയ എതിരാളിയായതിനാൽ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ എ.എ. റഹീം എംപി. നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാൻ താങ്കൾക്ക് യാതൊരു മടിയുമുണ്ടായില്ലല്ലോ എന്ന് എ.എ. റഹീം ഫേസ്ബുക്കിൽ കുറിച്ചു

എ.എ. റഹീമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

"എനിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാനാകില്ല. അദ്ദേഹവുമായി സജീവമായ ഒരു രാഷ്ട്രീയ പോരാട്ടം നിലവിലുണ്ട്."

— രാഹുൽ ഗാന്ധി

അപ്പോൾ നിങ്ങൾ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ? ​ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, കോർപ്പറേറ്റുകൾക്ക് രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ തീറെഴുതിക്കൊടുക്കുന്ന, സംഘപരിവാറിൻ്റെ നേതാവാണ് നരേന്ദ്ര മോദി. ആ നരേന്ദ്ര മോദിയെ ഊഷ്മളമായി ആശ്ലേഷിക്കാൻ താങ്കൾക്ക് യാതൊരു മടിയുമുണ്ടായില്ല!!!

എന്നാൽ, ഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന , മതേതരത്വത്തിന് വേണ്ടി പോരാടുന്ന,നിങ്ങൾക്കൊപ്പം 'ഇന്ത്യ' പൊളിറ്റിക്കൽ ബ്ലോക്കിലുള്ള ഒരു പ്രമുഖ പാർട്ടിയുടെ സമുന്നതനായ നേതാവിനെ ആശ്ലേഷിക്കാൻ താങ്കൾക്ക് ഒരിക്കലും കഴിയില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയ യുക്തി എന്താണ്???

പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ എനിക്ക് കഴിയില്ലെന്നും അദ്ദേഹവുമായി ഞങ്ങൾ കടുത്ത രാഷ്ട്രീയ പോരാട്ടത്തിലാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com