മർക്കസ് യുനാനി മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ എയ്ഡഡ് പദവി നൽകിയത് സ്വാധീനിക്കാനല്ല, ചെയ്യേണ്ട ഒരു കാര്യം ചെയ്തു: മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരി

ആനുകൂല്യം നോക്കി വോട്ട് ചെയ്യുന്ന പ്രസ്ഥാനമല്ല തങ്ങളുടേത് എന്നും അസ്ഹരി വ്യക്തമാക്കി
മർക്കസ് യുനാനി മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ എയ്ഡഡ് പദവി നൽകിയത് സ്വാധീനിക്കാനല്ല, ചെയ്യേണ്ട ഒരു കാര്യം ചെയ്തു: മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരി
Published on
Updated on

കോഴിക്കോട്: മർക്കസ് യുനാനി മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ എയ്ഡഡ് പദവി നൽകിയത് സമസ്ത എ.പി വിഭാഗത്തെ സ്വാധീനിക്കാൻ അല്ലെന്ന് മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരി. തങ്ങളെ സ്വാധീനിക്കാൻ വേണ്ടി സർക്കാരിന് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതില്ല. സർക്കാർ തീരുമാനം കേരളത്തിലെ വിദ്യാർഥികൾക്ക് വേണ്ടിയാണെന്നും അസ്ഹരി ന്യൂസ് മലയാളത്തോട് പറഞ്ഞു. ആനുകൂല്യം നോക്കി വോട്ട് ചെയ്യുന്ന പ്രസ്ഥാനമല്ല തങ്ങളുടേതെന്നും അസ്ഹരി വ്യക്തമാക്കി.

ഒറ്റപ്പെട്ട ഒരു വിദ്യാഭ്യാസ സ്ഥാപനമാകുമ്പോൾ അതിന് എയ്ഡഡ് പദവി ലഭിക്കേണ്ടത് സ്വാഭാവിക നടപടി മാത്രമാണ്. വർഷങ്ങൾക്കു മുമ്പ് തന്നെ ഈ ആവശ്യം സർക്കാരിനു മുന്നിൽ സമർപ്പിച്ചിരുന്നു. ഇപ്പോഴാണ് അം​ഗീകാരം നൽകിയതായുള്ള വാർത്ത അറിയാൻ കഴിഞ്ഞത്. ആനുകൂല്യം നോക്കി വോട്ട് ചെയ്യുന്ന പ്രസ്ഥാനമല്ല ഞങ്ങളുടേത്. നിലപാടുകൾ അനുസരിച്ചാണ് വോട്ട് ചെയ്യുന്നത്. സർക്കാർ ചെയ്യേണ്ട ഒരുകാര്യം ചെയ്തുവെന്ന് തന്നെയാണ് ചിന്തിക്കുന്നത്.

മർക്കസ് യുനാനി മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ എയ്ഡഡ് പദവി നൽകിയത് സ്വാധീനിക്കാനല്ല, ചെയ്യേണ്ട ഒരു കാര്യം ചെയ്തു: മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരി
തെറ്റുകൾ വന്നാൽ തിരുത്താനുള്ള അവസരം പാർട്ടി നൽകും, അതിനാലാണ് ശശിക്കെതിരെയുള്ള നടപടി വൈകിയത്: ഇ.എൻ. സുരേഷ് ബാബു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com