രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും: അബിൻ വർക്കി

പാർട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അബിൻ വർക്കി പറഞ്ഞു.
Abin Varkey
Published on: 
Updated on: 

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുന്ന കാര്യം കോൺഗ്രസ് തീരുമാനിക്കുമെന്ന് അബിൻ വർക്കി. ഉചിതമായ സമയത്ത് പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും തനിക്ക് ഏതെങ്കിലും തരത്തിലുള്ള റോൾ ഇല്ലെന്നും അബിൻ വർക്കി ന്യൂസ്‌ മലയാളത്തോട് പറഞ്ഞു. രാഹുലിനെ പുറത്താക്കിയ ഘടകത്തിലും തിരിച്ചെടുക്കേണ്ട ഘടകത്തിലും താൻ ഇല്ല. വ്യക്തിപരമായ താൽപ്പര്യങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് ഏതെങ്കിലും തരത്തിലുള്ള റോൾ ഇല്ലെന്നും അബിൻ വർക്കി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ്  രാഹുല്‍ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിക്കുകയായിരുന്നു.

Abin Varkey
പോളിങ് ബൂത്തിലെ പ്രതിഷേധം; അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

രാഹുലിനെതിരെ ആരോപണം ഉയർന്ന സമയത്ത് തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ പാലക്കാട് എംഎൽഎ സ്ഥാനത്ത് നിന്നും നീക്കുന്നതിനെ കോൺഗ്രസ് പിന്തുണച്ചിരുന്നില്ല. മാതൃകാപരമായ നടപടിയൊന്നോളം കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്നും എംഎൽഎ സ്ഥാനം രാജി വയ്ക്കുന്ന കാര്യം രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടേയെന്നുമായിരുന്നു കോൺഗ്രസിൻ്റെ നിലപാട്.

News Malayalam 24x7
newsmalayalam.com