ആലപ്പുഴ: എബിവിപി പ്രവർത്തകൻ വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. 20 ക്യാംപസ് ഫ്രണ്ട് പ്രവർത്തകരെയാണ് കുറ്റവിമുക്തർ ആക്കിയത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പൂജ പി.പിയാണ് വിധി പ്രസ്താവിച്ചത്.
തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വിട്ടയക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വേളയിൽ എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ മൊഴി മാറ്റിയത് ഉയർത്തി എബിവിപി. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
2012 ജൂലൈ 16നാണ് വിശാൽ കൊല്ലപ്പെട്ടത്. ചെങ്ങന്നൂര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനിടെയാണ് വിശാൽ ആക്രമിക്കപ്പെട്ടത്. വിചാരണക്കിടെ എസ്എഫ്ഐ, കെഎസ്‌യു നേതാക്കൾ മൊഴി മാറ്റിയിരുന്നു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അഖിൽ, കെഎസ്‌യു ജില്ലാ കമ്മിറ്റി അംഗം ഷൈജു സാമൂവൽ എന്നിവരാണ് മൊഴി മാറ്റിയത്.