സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ടിരുന്ന ജീവനക്കാർക്കാണ് പരിക്കേറ്റത്
സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
Published on
Updated on

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ടിരുന്ന ജീവനക്കാർക്കാണ് പരിക്കേറ്റത്. പള്ളിച്ചൽ സ്വദേശി രാജേഷ് (48), കാരയ്ക്ക മണ്ഡപം സ്വദേശി സുരേഷ്(48) എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ എ.സി മെക്കാനിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടറിയേറ്റിനോട് ചേർന്ന സുരക്ഷാ മേഖലയിലാണ് സംഭവം.

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്
News Malayalam 24x7
newsmalayalam.com