കോഴിക്കോട് കക്കോടിയിൽ മതിലിടിഞ്ഞ് അപകടം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ഒഡീഷ സ്വദേശി ഉദയ്മാജിയാണ് മരിച്ചത്
കോഴിക്കോട് മതിലിടിഞ്ഞ് അപകടം
കോഴിക്കോട് മതിലിടിഞ്ഞ് അപകടംSource: News Malayalam 24x7
Published on

കോഴിക്കോട്: കക്കോടിയിൽ മതിലിടിഞ്ഞ് അപകടം. മതിലിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശി ഉദയ്മാജിയാണ് മരിച്ചത്. അപകടത്തിൽ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കോഴിക്കോട് മതിലിടിഞ്ഞ് അപകടം
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: "ചെലവിന് പണം കടം വാങ്ങേണ്ട അവസ്ഥ"; സർക്കാർ സഹായം തേടി കുടുംബം

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മറ്റൊരു മതിൽ കെട്ടാനായി മണ്ണെടുത്തപ്പോൾ മുൻപുണ്ടായിരുന്ന മതിൽ മറിഞ്ഞുവീഴുകയായിരുന്നു. രണ്ട് പേർ മതിലിനടിയിൽ പെട്ടിരുന്നു. ഒരാളെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി. മതിലിനടിയിൽ കുടുങ്ങിയ ഉദയ്മാജിയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നാലെയാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് മതിലിടിഞ്ഞ് അപകടം
EXCLUSIVE | ഭരണത്തുടർച്ചയ്ക്ക് തദ്ദേശ വിജയം അനിവാര്യം, ഒരു വീഴ്ചയും ഉണ്ടാകാൻ പാടില്ല; സിപിഐഎം സർക്കുലർ ന്യൂസ് മലയാളത്തിന്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com