"അന്വേഷണം അവസാനിപ്പിച്ചിട്ടും മാനസികമായി ഉപദ്രവിക്കുന്നു" കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസിനെതിരെ ആരോപണ വിധേയന്‍

എസ്ഐടിയിൽ പൂർണ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കാസിം പറഞ്ഞു
"അന്വേഷണം അവസാനിപ്പിച്ചിട്ടും മാനസികമായി ഉപദ്രവിക്കുന്നു"  കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസിനെതിരെ ആരോപണ വിധേയന്‍
Published on
Updated on

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ താൻ ഇരയാക്കപ്പെട്ടതാണെന്ന വാ​ദവുമായി ആദ്യം ആരോപണം നേരിട്ട മുഹമ്മദ് കാസിം. അന്വേഷണം അവസാനിപ്പിച്ചിട്ടും പൊലീസ് മാനസീകമായി ഉപദ്രവം തുടരുകയാണ്. തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കാനും ശ്രമം നടന്നെന്നും മുഹമ്മദ് കാസിം ന്യൂസ് മലയാളത്തോട് പറഞ്ഞു. എസ്ഐടിയിൽ പൂർണ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കാസിം പറഞ്ഞു.

"അന്വേഷണം അവസാനിപ്പിച്ചിട്ടും റിപ്പോർട്ട് നൽകിയില്ല. രണ്ട് വർഷമായിട്ടും ഫോൺ തിരികെ നൽകിയില്ല. വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചു. വർഗീയ ചാപ്പ കുത്താനായിരുന്നു നീക്കം. സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ", മുഹമ്മദ് കാസിമിന്റെ വാക്കുകൾ.

"അന്വേഷണം അവസാനിപ്പിച്ചിട്ടും മാനസികമായി ഉപദ്രവിക്കുന്നു"  കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസിനെതിരെ ആരോപണ വിധേയന്‍
"ഫീസിന് പുറമെ 5000 രൂപ വാങ്ങി"; ചികിത്സിച്ച ഡോ. വേണുഗോപാലിനെതിരെ കൈക്കൂലി ആരോപണവുമായി മരിച്ച റീജിത്തിൻ്റെ കുടുംബം

അതിനിടെ അന്വേഷണ സംഘത്തിൽ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് ജില്ലാ നേതൃത്വം. സംഘത്തിൽ ഭൂരിഭാഗവും ഇടത് അനുകൂലികളാണ്. അന്വേഷണ സംഘത്തിൽ നിന്ന് നീതി ലഭിക്കാൻ സാധ്യതയില്ലെന്നും വിഷയം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com