ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയവേ ആണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ഷാജൻ സ്കറിയ ആക്രമണത്തിനിരയായത്.
തന്നെ കൊല്ലാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നുവെന്നാണ് ഷാജൻ സ്കറിയയുടെ വാദം. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളിയെന്ന സിപിഐഎം പ്രവർത്തകനാണ്.പൊലീസ് അന്വേഷണത്തിൽ വീഴ്ചയില്ലെങ്കിലും, പ്രതികൾക്ക് സിപിഐഎം സംരക്ഷണം നൽകുകയാണെന്നും ഷാജൻ സ്കറിയ പറഞ്ഞു.