പാർട്ടി ഓഫീസിലെ മദ്യപാനത്തിൽ നടപടി; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

ലോക്കൽ സെക്രട്ടറി ബ്രിജേഷിൻ്റെ നേതൃത്വത്തിലായിരുന്നു പാർട്ടി ഓഫീസിൽ വച്ച് മദ്യപിച്ചത്.
പാർട്ടി ഓഫീസിലെ മദ്യപാനത്തിൽ നടപടി; 
ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ
Published on: 
Updated on: 

പാലക്കാട്: മുതലമട സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് മദ്യപിച്ചതിൽ നടപടിയെടുത്ത് പാർട്ടി. ലോക്കൽ സെക്രട്ടറി ബ്രിജേഷ് ഉൾപ്പെടെ മൂന്ന് പേരെ പാർട്ടി സസ്പെൻഡ് ചെയ്തു. ലോക്കൽ സെക്രട്ടറിക്ക് പുറമേ, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പാർട്ടി ഓഫീസിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ ബ്രിജേഷിനെയും രണ്ട് പാർട്ടി പ്രവർത്തകരെയും സസ്പെൻഡ് ചെയ്തത്.