നടൻ അബു സലിമിന്റെ കാർ അപകടത്തിൽപ്പെട്ടു; സംഭവം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

അപകടത്തിൽ താരത്തിന്റെ കാറിന്റെ മുൻവശം പൂർണമായും തകർന്നു
നടൻ അബു സലിമിന്റെ കാർ അപകടത്തിൽപ്പെട്ടു; സംഭവം 'അമ്മ' ജനറൽ ബോഡി യോഗം
കഴിഞ്ഞ് മടങ്ങുന്നതിനിടെ
Published on
Updated on

എറണാകുളം: നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം.

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തിൽ താരത്തിന്റെ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല.

Related Stories

ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം
വിവാദം കനത്തു, ആഡംബര കാറില്‍ 'യു ടേണ്‍' അടിച്ച് മന്ത്രി കെ.എം. ഷാജി; റേഞ്ച് റോവര്‍ തിരിച്ചു നൽകി
The official vehicle used by Minister K.M. Shaji belongs to a non-resident Keralite
Allegations that there were no surveillance systems on the 43-kilometer route the bus traveled
News Malayalam 24x7
newsmalayalam.com