ജോയ് മാത്യുവിന്റെ പത്രിക തള്ളി; അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേർ മത്സരിക്കും

ഡിക്ലറേഷൻ ഫിൽ ചെയ്തില്ല,പോസ്റ്റ് എഴുതിയില്ല, തുടങ്ങിയ കാരണങ്ങളാണ് പത്രികയിൽ പിഴവുണ്ടാക്കിയത്. ജോയ് മാത്യുവിൻ്റെ മൂന്ന് നോമിനേഷനിൽ രണ്ടെണ്ണം എണ്ണം തള്ളി പോയി.
ജോയ് മാത്യു
ജോയ് മാത്യുSource; Facebook, News Malayalam
Published on

താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആറുപേർ മത്സരരംഗത്ത്. ജോയ് മാത്യും സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി. ജഗദീഷ്, ശ്വേതാ മേനോൻ ഉൾപ്പെടെ ആറുപേരാണ് ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. നോമിനേഷൻ പൂരിപ്പിച്ചതിൽ വന്ന പിശകുകളാണ് പത്രിക തള്ളാനുള്ള കാരണമായി പറയുന്നത്. നടൻ സുരേഷ് കൃഷ്ണയാണ് ഫോം ഫിൽ ചെയ്ത് നൽകിയത്.

ഡിക്ലറേഷൻ ഫിൽ ചെയ്തില്ല,പോസ്റ്റ് എഴുതിയില്ല, തുടങ്ങിയ കാരണങ്ങളാണ് പത്രികയിൽ പിഴവുണ്ടാക്കിയത്. ജോയ് മാത്യുവിൻ്റെ മൂന്ന് നോമിനേഷനിൽ രണ്ടെണ്ണം എണ്ണം തള്ളി പോയി. പ്രസിഡൻ്റ്, ജന സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്ക് നൽകിയ നോമിനേഷനാണ് തള്ളിയത്. അതേ സമയം എക്സിക്യൂട്ടിവിലേയ്ക്ക് നൽകിയ നോമിനേഷൻ നില നിൽക്കും.

ജോയ് മാത്യു
ഓണത്തല്ല് തിരിച്ചു വരുന്നു; ബ്രാൻഡ് അംബാസഡർ ഷൈൻ ടോം ചാക്കോ

ജഗദീഷ്, ശ്വേത മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല ,അനൂപ് ചന്ദ്രൻ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. ബാബുരാജ്, കുക്കു പരമേശ്വരൻ,ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

74 പത്രികകളാണ് ആകെ സമർപ്പിച്ചത്. അതിൽ പലതും തള്ളിപ്പോയി. 31 നാണ് പത്രിക പിവലിക്കാനുള്ള അവസാന തിയതി. അന്നാകും അവസാന ചിത്രം വ്യക്തമാകുക. പൂജപ്പുര രാധാകൃഷ്ണനാണ് വരണാധികരി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com