നടിയെ ആക്രമിച്ച കേസ്: വിധിദിനത്തിൽ തീരുമാനമായില്ല, ഈ മാസം 25ന് വീണ്ടും പരിഗണിക്കും

നടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവിഡിയോ പകർത്തിയെന്നാണ് കേസ്
നടിയെ ആക്രമിച്ച കേസ്: വിധിദിനത്തിൽ തീരുമാനമായില്ല, ഈ മാസം 25ന് വീണ്ടും പരിഗണിക്കും
Source: Screengrab
Published on
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിധിദിനത്തിൽ ഇന്നും തീരുമാനമായില്ല. ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും. നടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവിഡിയോ പകർത്തിയെന്നാണ് കേസ്. കുറ്റപത്രത്തിൽ ആകെ പത്ത് പ്രതികളാണുള്ളത്. കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. പത്താം പ്രതിയെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്: വിധിദിനത്തിൽ തീരുമാനമായില്ല, ഈ മാസം 25ന് വീണ്ടും പരിഗണിക്കും
ആദിലയേയും നൂറയേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, അവർക്കെതിരായ ഹേറ്റ് ക്യാംപയ്നുകൾ അവസാനിപ്പിക്കണം; ക്ഷമ ചോദിച്ച് ഫൈസൽ മലബാർ

2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് നടൻ ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിൻ്റെ പക്കലുണ്ടെന്നാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com