ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മിക്ക് മുൻകൂർ ജാമ്യം

ഇരുകൂട്ടരുടേയും സത്യവാങ്മൂലം കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അറിയിച്ചു
actor lakshmi menon
നടി ലക്ഷ്മി മേനോൻ
Published on

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി ആർ. മേനോന് മുൻകൂർ ജാമ്യം. കുറ്റകൃത്യം ഗുരുതരമാണ്. എന്നാൽ ഇരുകൂട്ടരുടേയും സത്യവാങ്മൂലം കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അറിയിച്ചു. കേസിലെ മൂന്നാം പ്രതിയാണ് നടി.

നടിയുടെ അറസ്റ്റ് കോടതി നേരത്തേ താൽക്കാലികമായി വിലക്കിയിരുന്നു.പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികൾ അറിയിച്ചിരുന്നു. പിന്നാലെയാണ് നടിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിക്കാരനാണ് ലൈംഗിക അധിക്ഷേപം നടത്തുകയും ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തതെന്ന് ലക്ഷ്മി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

actor lakshmi menon
പരിക്കേറ്റ ഡോക്ടറുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണം; താലൂക്ക് ആശുപത്രിയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കെജിഎംഒഎ

എറണാകുളത്ത് ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. മലയാളിയും തെന്നിന്ത്യയിലാകെ പ്രശസ്തയുമായ നടി ലക്ഷ്മി മേനോനെ കേസിൽ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. വെലോസിറ്റി ബാറിൽ വെച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com