"ബ്ലോക്കുകളുടെ നാടാണോ തൃശൂർ"; ഗതാഗതക്കുരുക്കിനെപ്പറ്റി മന്ത്രിയോട് പരാതി പറഞ്ഞ് ഉർവശി

ഗതാഗതക്കുരുക്ക് പരിഹരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു നടിയുടെ വാക്കുകള്‍
നടി ഉർവശി
നടി ഉർവശിSource: News Malayalam 24x7
Published on

കൊച്ചി: റവന്യൂ മന്ത്രി കെ. രാജനോട് തൃശൂരിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് പരാതി പറഞ്ഞ് നടി ഉർവശി. നടൻ ടി.ജി. രവിയുടെ അഭിനയ ജീവിതത്തിന്റെ 50ാം വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു നടി മന്ത്രിയോട് പരാതി അറിയിച്ചത്. തമാശ കലർത്തിയാണ് അവതരിപ്പിച്ചതെങ്കിലും ഗതാഗതക്കുരുക്ക് പരിഹരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നത് ആയിരുന്നു നടിയുടെ വാക്കുകള്‍.

"പണ്ട് കണ്ട തൃശൂർ അല്ല ഇപ്പോൾ തൃശൂർ ആകെ മാറി. ഒരുപാട് വികസനം നടന്നു. പക്ഷേ ഗതാഗത കുരുക്ക് വല്ലാത്ത കുരുക്ക് തന്നെയാണ്. ബ്ലോക്കുകളുടെ നാടാണോ തൃശൂർ എന്ന് എനിക്ക് തോന്നിപ്പോയി. ആർക്കും ആർക്കും പ്രയോജനമില്ലാതെ നിരങ്ങി നിരങ്ങി റോഡില്‍ കിടക്കുകയാണ്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അഞ്ചേകാലിന് ഇറങ്ങിയതാണ്, ഗൂഗിള്‍ ചേച്ചി ഏതോ വഴി പറയുന്നു. അടുത്ത തവണ താൻ തൃശൂരിലേക്ക് വരുമ്പോൾ ബ്ലോക്കിലാത്ത തൃശൂരാകണം. ഇത് മന്ത്രിയോടുള്ള എന്റെ അപേക്ഷയാണ്," ഉർവശി പറഞ്ഞു.

നടി ഉർവശി
"വിജയ്‌ക്ക് വേണ്ടി എഴുതിയ മാസ് ഹീറോ സ്ക്രിപ്റ്റ് എനിക്ക് ചേരില്ലെന്ന് പറഞ്ഞു"; കരിയറില്‍ വഴിത്തിരിവായ ചിത്രത്തെപ്പറ്റി വിശാല്‍

തൃശൂർ മൂർക്കനിക്കരക്കാരനാണ് ടി.ജി. രവി. ഇവിടെ നിന്നും ഘോഷ യാത്രയോടെയാണ് നടനെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചത്. സ്ഥലം എംഎൽഎയും സംസ്ഥാനത്തെ റവന്യൂ മന്ത്രിയുമായ കെ. രാജന്റെ നേതൃത്വത്തിലായിരുന്നു നടനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ഉർവശിയെ കൂടാതെ നടൻ വിജയരാഘവൻ, ഇന്ദ്രൻസ്, സംവിധായകൻ കമൽ, സംഗീത സംവിധായകൻ വിദ്യാധരൻ, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു. സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും നിറഞ്ഞ പ്രൗഢമായ സദസിനെ സാക്ഷിയാക്കിയാണ് നടനെ ആദരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com