കണ്ണൂർ: അഡ്വ. പി. ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. ഔദ്യോഗികമായി പ്രഖ്യാപിച്ച് കെ. സുധാകരൻ. തീരുമാനം ഏകകണ്ഠമായെന്ന് സുധാകരൻ അറിയിച്ചു. നിലവിൽ ഡെപ്യൂട്ടി മേയറാണ് പി. ഇന്ദിര. പയ്യാമ്പലത്ത് നിന്ന് 48 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്.
പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണ് മേയർ പദവിയെന്ന് പ്രഖ്യാപനത്തിന് പിന്നാലെ നിയുക്ത മേയർ അഡ്വ. പി. ഇന്ദിര പ്രതികരിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി കണ്ണൂരിൻ്റെ മുഖച്ഛായ മാറ്റും. പാർട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിർവഹിക്കും. നിലവിൽ തുടങ്ങിവെച്ച പ്രവർത്തനങ്ങൾക്കൊപ്പം നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കും. അഴിമതി ആരോപണം കൊണ്ട് യുഡിഎഫിനെ പേടിപ്പിക്കാനാവില്ലെന്നും പി ഇന്ദിര ന്യൂസ് മലയാളത്തോട് പറഞ്ഞു.