നെടുമ്പാശേരി വിമാനത്താവളത്തിൽ കോടികളുടെ ലഹരിവേട്ട; ആഫ്രിക്കൻ യുവതി പിടിയിൽ

ദോഹയിൽ നിന്നും എത്തിച്ച നാല് കിലോയുടെ മെത്താക്കുലനാണ് പിടിച്ചെടുത്തത്
നാല് കിലോ മെത്താകുലനുമായി ആഫ്രിക്കൻ യുവതി പിടിയിൽ
Source: News Malayalam 24X7
Published on
Updated on

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നാല് കോടി രൂപ വിലവരുന്ന ലഹരി പിടികൂടി. ദോഹയിൽ നിന്നും എത്തിച്ച നാല് കിലോയുടെ മെത്താക്കുലനാണ് പിടിച്ചെടുത്തത്. ആഫ്രിക്കയിലെ ടോഗോ സ്വദേശിയായ യുവതിയാണ് ലഹരിവസ്തുവുമായി പിടിയിലായത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് ഇവർ.

ദോഹയിൽ നിന്നുമെത്തിയ ആഫ്രിക്കയിലെ വെസ്റ്റ് ടോംഗോ സ്വദേശിനി ഔറോ അഗോരോ ലേറ്റാ ഫറ്റോ എന്ന സ്ത്രീയാണ് പിടിയിലായത്. ഫറ്റോയിൽ നിന്നും നാലുകിലോ മെത്താക്കുലനാണ് പിടിച്ചെടുത്തത്.എയർപോർട്ട് കസ്റ്റംസും സിയാൽ സെക്യൂരിറ്റി വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

നാല് കിലോ മെത്താകുലനുമായി ആഫ്രിക്കൻ യുവതി പിടിയിൽ
പട്ടയം എല്ലാം വ്യാജം, അനുജത്തി തമ്പുരാട്ടിക്ക് നിലമ്പൂർ താലൂക്കിൽ ഭൂമി ഇല്ല; കിഴക്കേ കോവിലകം നിയമനടപടിയിലേക്ക്

ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിവസ്തു.ദോഹ - കൊച്ചി വിമാനത്തിൽ എത്തി ഡൽഹിക്ക് പോകാൻ തയ്യാറെടുക്കുമ്പൊഴാണ് ഇവർ പിടിയിലായത്. ഫ്രഞ്ച് ഭാഷ മാത്രമറിയുന്ന ഫറ്റോയെ അങ്കമാലി കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com